സത്യത്തില്‍ സംഭവിച്ചത്
സൂര്യന്‍, ചുട്ട ഇരുമ്പ് കഷണങ്ങളായ് എന്റെ ജാലകത്തിലൂടെ കടന്നു വരുമ്പോള്‍... അവ പെറുക്കി വെക്കാനും അന്ജ്ഞാതമായ ചിത്രങ്ങള്‍ വരക്കാനും ഞാന്‍ ശ്രമിക്കവേ... ചത്തു തൂങ്ങി കിടക്കുന്ന രണ്ടു പാമ്പുകള്‍ പോലെ .. എന്റെ ഖ്ഖടികാര സൂചികള്‍..
ഓര്‍മ്മകള്‍... ജീവനെടുക്കുന്നു.. ഇഴയുന്നു... ചില നിറങ്ങള്‍...ശബ്ദങ്ങള്‍..ഗന്ധങ്ങള്‍.. ഉയിര്‍ക്കുന്നു...
ഇരുളിന്‍ മടിത്തട്ടില്‍..
. അമര്‍ത്തിയ ചുംബനങ്ങള്‍..ചില ശീല്കാരങ്ങള്‍... അവയായിരുന്നോ പ്രണയം?... മണമുള്ള പൂവിന്റെ മണമില്ലാത്ത ഓര്‍മയോ പ്രണയം?... സുഖമുള്ള തണുപ്പിനുള്ളിലെ നനവുള്ള വേദനയോ?... ഒരു നോട്ടം ഒറ്റ തിരിഞ്ഞുനോട്ടം... അവള്‍ വീണ്ടുമെത്തി... രെതിയായ്... മാംസമായ്.. എന്റെ ഭ്രാന്തിനെ ആവഹിച്ചു.., നെറ്റിയില്‍ ഒരുമ്മ തന്നുറക്കി അവള്‍ പോയി........
Friday, March 27, 2009
Sunday, March 1, 2009
പരേതം
മരിച്ച മനുഷ്യര്‍ക്ക് ബുദ്ധന്റെ മുഖം..
ക്ലാവുപിടിച്ച ജീവിതത്തിനു ചരിത്രത്തിന്റെ കൈപ്പ്
നനവുള്ള ഭൂതകാലം താണ്ടിയെത്തുന്ന തീവണ്ടിപ്പാളത്തില്‍
തല ചേര്‍ക്കവേ..... ഓര്‍മകളുടെ തണുപ്പ് എന്നെ കടന്നു പോകുന്നു ...
എന്നില്‍ നിന്നും ഓടിയൊളിച്ച ഞാന്‍ എന്നില്‍
തന്നെ എത്തി ചേരുന്നോ .....
തൂക്കിക്കൊല്ലാന്‍ പോകുന്നവന്റെ ഹൃദയം പോലെ
എന്റെ വാച്ച് ശക്തിയായി മിടിച്ചു....
അടുത്ത നിമിഷം വായുവില്‍ ആടുവാന്‍
എന്റെ കാലുകള്‍ കൊതിച്ചു...
എന്തുകൊണ്ടെന്നോ?
മരിച്ച മനുഷ്യര്‍ക്ക് ബുദ്ധന്റെ മുഖം...
ക്ലാവ് പിടിച്ച ചരിത്രത്തിനു ജീവിതത്തിന്റെ ഗന്ധം....

Sunday, January 11, 2009
വരണ്ടൊരീ വേനല്‍ ദിനങ്ങള്‍...
തുരുമ്പിച്ച തന്തികള്‍ ...
മീട്ടുംബൊളുയരുന്നതോ കലംപിച്ച നാദം...
ചിരിക്കുന്ന മേഘവും വെള്ളില്‍ പറവയും പോയൊഴിഞ്ഞൊരു ഗഗനം...
നടക്കുന്നു നീ... പിന്തുടരുന്നു ഞാന്‍ .. പഴുതോരീ മരുഭൂമി നീളെ...
രാത്രി..
ആയിരം താരങ്ങ്ങള്‍ തൂകിയ പട്ടു മേലപ്പിനു കീഴെ... നില്‍ക്കാതെ നോക്കാതെ പോകുന്നു നീ....
പിന്തുടരുന്നൂ വസന്തം....

Subscribe to:
Posts (Atom)